KeralaLatest NewsNewsIndia

ഞങ്ങളുടെ കാലത്തെ കായിക മന്ത്രി വെറും കാഴ്ചക്കാരൻ മാത്രം: മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് അഞ്ചു ബോബി

കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമാണ് ഒളിംപിക്സിൽ അത്‌ലറ്റുകൾ നേടിയ ഓരോ മെഡലുകളെന്നും അഞ്ചു വ്യക്തമാക്കി

തിരുവനന്തപുരം : അത്‌ലറ്റുകൾക്ക് മോദി സർക്കാർ നൽകുന്ന പരിഗണനയെ പ്രശംസിച്ച് മുൻ അത്‌ലറ്റ് അഞ്ചു ബോബി ജോർജ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ചു ബോബി ജോർജ് ഇക്കാര്യം പറഞ്ഞത്.

‘തങ്ങളുടെ കാലത്തുണ്ടായിരുന്ന കായിക മന്ത്രി ഒളിമ്പിക് വില്ലേജിലെ കേവലം കാഴ്ചക്കാരൻ മാത്രമായിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ വിജയം പോലും ഇന്ത്യ വിപുലമായി ആഘോഷിക്കുമ്പോൾ കായിക മന്ത്രാലയത്തിന് അത് ഒന്നുമല്ല. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അഭിനന്ദിച്ചു എന്നത് നേരാണ്. എന്നാൽ അതിൽ കൂടുതലായി ഒന്നും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. ഇന്നാണെങ്കിൽ മത്സരത്തിന് മുൻപ് തന്നെ നരേന്ദ്ര മോദി മത്സരാർത്ഥികളെ വിളിക്കുന്നു, സംസാരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിന് ശേഷവും അവരെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നു’- അഞ്ചു ബോബി ജോർജ് പറഞ്ഞു.

Read Also  :  ജസ്‌ന എരുമേലിയില്‍ നിന്ന് എങ്ങോട്ട് അപ്രത്യക്ഷമായി, അന്വേഷണം ആരംഭിച്ച് സിബിഐ

മത്സാർത്ഥികളെയും ജേതാക്കളെയും വിളിച്ച് അഭിന്ദിക്കുന്ന മുൻ കേന്ദ്രകായിക മന്ത്രി കിരൺ റിജുജുവിനെയും, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെയും അഞ്ചു പ്രശംസിച്ചു. ഇതാണ് വലിയ പ്രോത്സാഹനമെന്നും അഞ്ചു പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമാണ് ഒളിംപിക്സിൽ അത്‌ലറ്റുകൾ നേടിയ ഓരോ മെഡലുകളെന്നും അഞ്ചു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button