
ന്യൂഡൽഹി : ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം കുറിക്കുകയാണ്. ജേതാക്കൾക്ക് പരിശീലന സമയത്ത് പൂർണ്ണ പിന്തുണ നൽകി എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഈ അവസരത്തിൽ ഓർമിക്കേണ്ടതുണ്ട്.എല്ലാവരിൽ നിന്നും നരേന്ദ്രമോദി വത്യസ്തനാകുന്നതും ഇങ്ങനെയുള്ള മനസ്സറിഞ്ഞ പ്രവർത്തികൾ കൊണ്ടാണ്.
Read Also : സെക്രട്ടേറിയറ്റിന് മുന്നിൽ ബലിതർപ്പണം നടത്തി പ്രതിഷേധം
ടോക്കിയോ ഒളിമ്പിക്സിന് മുമ്പ് യുഎസിൽ മികച്ച വൈദ്യ പരിചരണവും പരിശീലനവും നേടുന്നതിന് കായികതാരങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നുവെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വെളിപ്പെടുത്തി.
ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിരാഭായ് ചാനുവിനെ സഹായിച്ചതിന് മണിപ്പൂർ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു. മിര ഭായുടെ യു എസിലെ വൈദ്യ പരിചരണങ്ങൾക്കും മറ്റും പ്രധാനമന്ത്രി ഇടപെട്ട് വേണ്ട സഹായങ്ങൾ നൽകിയിരുന്നു. യു എസിൽ നടന്ന ഓപ്പറേഷന്റെ ചിലവ് മുഴുവൻ കേന്ദ്രസർക്കാർ വഹിച്ചിരുന്നു. പരിശീലനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയതിനും ചികിത്സാ സഹായങ്ങൾക്കും
മിരാഭായ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഗോൾഡ് മെഡൽ ജേതാവ് നീരജ് ചോപ്രയും രംഗത്തെത്തിയിരുന്നു. യൂറോപ്പിലെ പരിശീലനങ്ങൾക്കും യാത്രയ്ക്കും വേണ്ട സഹായങ്ങൾ ചെയ്തതിന് പ്രധാനമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നീരജ് ചോപ്ര നന്ദി അറിയിച്ചിരുന്നു.
Post Your Comments