
കൊല്ലം : അധിക ഭാരത്തിന്‍റെ പേരില്‍ ലോറി ഡ്രൈവര്‍ക്ക് ഇരുപത്തിഅയ്യായിരം രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോറി ഡ്രൈവര്‍മാരെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ മനപൂര്‍വം ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എല്‍.എ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ഓവര്‍ലോഡിന്‍റെ പേരില്‍ ഡ്രൈവര്‍മാരെ നിരന്തരം ദ്രോഹിക്കുന്ന വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ നേരത്തേ പ്രതിഷേധം ഉയർന്നിരുന്നു. കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് കഴിഞ്ഞദിവസം പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഭാഗത്തു നിന്ന് ദുരനുഭവം ഉണ്ടായത്. ലോറിയിലെ അധിക ഭാരത്തിന്‍റെ പേരില്‍ സുമേഷിന് ഇരുപത്തിഅയ്യായിരം രൂപയുടെ പിഴ കൊല്ലത്തു വെച്ച് ലഭിച്ചതാണ്. അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വെച്ച് എം.വി.ഐ വണ്ടി വീണ്ടും പിടികൂടുകയായിരുന്നു.
ലോറിയുടെ ടയറുകള്‍ നശിപ്പിച്ചതായും എം.വി.ഐ മോശമായി പെരുമാറിയെന്നും സുമേഷ് പറയുന്നു. വിഹായം ഗതാഗതമന്ത്രി മുന്‍പാകെ വിഷയം ബോധിപ്പിക്കുമെന്ന് കെ.ബി ഗണേഷ് കുമാർ എം.എല്‍.എ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
Post Your Comments