
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് 1 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.
വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാ ഭായ് ചാനു, പുരുഷ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയ എന്നിവര്‍ക്ക് അരക്കോടി രൂപ വീതമാണ് പാരിതോഷികമായി നല്‍കുക. വനിതാ ബോക്‌സിംഗിലെ വെങ്കല മെഡല്‍ ജേതാവ് ലവ്‌ലിന, പുരുഷ ബോക്‌സിംഗില്‍ വെങ്കലം നേടിയ ബജ്‌റംഗ് പൂനിയ, വനിതാ ബാഡ്മിന്റണില്‍ വെങ്കലം നേടിയ പി.വി സിന്ധു എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് ജയ് ഷാ അറിയിച്ചു.
പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് 1.25 കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് ജയ് ഷാ അറിയിച്ചിട്ടുണ്ട്. നേരത്തെ, ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹരിയാന സര്‍ക്കാര്‍ 6 കോടി രൂപയും പഞ്ചാബ് സര്‍ക്കാര്‍ 2 കോടി രൂപയുമാണ് നീരജിന് പാരിതോഷികമായി നല്‍കുക. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.
Post Your Comments