
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് കൊള്ളവില. 3400 രൂപയാണ് ഇവിടെ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 2490 രൂപയാണ് റാപ്പിഡ് ആര്.ടി.പി.ആര് ടെസ്റ്റിന് ഈടാക്കുന്നത്. വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ടെസ്റ്റ് നിർബന്ധമായത് കൊണ്ട് തന്നെ അമിത വില നൽകേണ്ടി വരികയാണ് യാത്രക്കാർക്ക്.
Also Read:മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പിഎസ്ജി: ഓരോ മിനിറ്റും പൊന്നും വില
സര്‍ക്കാര്‍ ഇതുവരേയ്ക്കും റാപ്പിഡ് ആര്.ടി.പി.ആര് പരിശോധനക്ക് നിരക്ക് നിശ്ചയിച്ചിട്ടില്ല. അത് തന്നെയാണ് ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കാൻ ഏജൻസികളെ സഹായിക്കുന്നതും. നിലവില്‍ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് യു.എ.ഇയിലേക്ക് പോകുന്നതിനെക്കാള്‍ അധിക ടിക്കറ്റ് നിരക്കാണ് എയര്‍ലൈന്‍സുകള്‍ തിരുവനന്തപുരത്ത് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നതെന്നും പരാതിയുണ്ട്. അതുകൊണ്ട് തന്നെ പലരും ഇപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിനെയാണ് ആശ്രയിക്കുന്നത്.
അതേസമയം, റാപ്പിഡ് ടെസ്റ്റിന്റെ കൊള്ളവിലയ്ക്കെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് മൂലം നാട്ടില്‍ അകപ്പെട്ട പ്രവാസികള്‍ കാത്തിരിപ്പിനൊടുവില്‍ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഈ അമിത നിരക്ക് വിലങ്ങു തടിയാകുന്നത്.
Post Your Comments