09 August Monday

പാണക്കാട്‌ തങ്ങളെ വെട്ടി ‘ചന്ദ്രിക’യ്ക്കായി പുതിയ കമ്പനി

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021


കോഴിക്കോട്‌
പി  കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്റെ നേതൃത്വത്തിൽ  മുസ്ലിം ലീഗ്‌ മുഖപത്രമായ ചന്ദ്രിക പിടിക്കാൻ പുതിയ കമ്പനി. മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ഡയറക്ടർബോർഡ്‌ ചെയർമാനുമായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ വരെ തഴഞ്ഞു. ഫിനാൻസ് ഡയറക്ടർ പറശ്ശേരിക്കുഴി മാടഞ്ചേരി അബ്ദുൾ സമീർ   ഒന്നാം ഡയറക്ടറായി ചന്ദ്രിക കമ്യൂണിക്കേഷൻസ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്‌ പുതിയ കമ്പനി രൂപീകരിച്ചത്‌. 

കമ്പനി രൂപീകരിച്ചതായി അറിയില്ലെന്ന്‌ ചന്ദ്രിക  മാനേജിങ്‌ എഡിറ്റർ എം ഉമ്മർ പറഞ്ഞു. 10 ലക്ഷം രൂപ  മൂലധനമായി കാണിച്ചിട്ടുണ്ട്‌.  ചന്ദ്രിക മുസ്ലിം പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ് കമ്പനിയുടെ കീഴിലാണ്‌.  എന്നാൽ ചന്ദ്രിക ഓൺലൈനിലേക്കുള്ള നിയമന ഉത്തരവ്‌  പുതിയ കമ്പനിയുടെ പേരിലാണ്‌ പുറപ്പെടുവിച്ചത്‌. 

പത്രവും ഓൺലൈനും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കമാണിതെന്ന്‌ ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു.   ചന്ദ്രികക്കായി എടുത്ത സ്ഥലത്തിൽ പകുതി കുഞ്ഞാലിക്കുട്ടിയുടെ മകൻ വാങ്ങിയത്‌ മുമ്പ്‌   ചർച്ചയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top