
മലപ്പുറം: മുസ്ലിംലീഗ് പാർട്ടിയും ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ടുമായും ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഈനലിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം ഉണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുസ്ലിംലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി.
‘ വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments