
തിരുവനന്തപുരം: ബലിതർപ്പണത്തിന് പോയതിന് പിഴ ചുമത്തിയ പോലീസിനെതിരെ പരാതിയുമായി യുവാവ്. വെഞ്ചാവൊട് സ്വദേശി നവീനാണ് ശ്രീകാര്യം പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് 2000 രൂപ പിഴയായി വാങ്ങിയിട്ട് പോലീസ് 500 രൂപയുടെ രസീത് കൊടുത്ത് എന്നാണ് പരാതി.
തന്നോട് യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും അന്വേഷിക്കാതെയാണ് പോലീസ് നടപടിയെടുത്തെന്ന് യുവാവ് പറയുന്നു. അതേസമയം സംഭവത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പിഴ എഴുതിയതിൽ തെറ്റ് സംഭവിച്ചതാണെന്നും പോലീസ് മറുപടി നൽകി.
Post Your Comments