
ന്യൂഡൽഹി : ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണ മെഡൽ നേടിത്തന്ന ജാവില്ൻ താരം നീരജ് ചോപ്രയ്‌ക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. ഒരു വർഷകാലം നീരജിന് ഇനി സൗജന്യമായി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാമെന്ന് സിഇഒ റോണോജോയി ദത്ത അറിയിച്ചു.
കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവും ഉണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് നീരജ് ചോപ്ര കാട്ടിത്തന്നു. ഭാവിയിലെ ഇന്ത്യൻ അത്‌ലറ്റുകൾക്ക് പ്രചോദനമാകും നീരജ് ചോപ്രയെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റോണോ ജോയി ട്വിറ്ററിൽ കുറിച്ചു.
Read Also : കൊവാക്‌സിനും കോവിഷീല്‍ഡും കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ഇൻഡിഗോയ്‌ക്ക് പുറമെ കർണാടക സർക്കാരും നീരജിന് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ആനന്ദ് മഹീന്ദ്ര നീരജിന് മഹീന്ദ്രയുടെ പുതിയ പതിപ്പ് സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്നു. മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്‌സ് യുവി 700 ആണ് നീരജിന് സമ്മാനമായി നൽകുക.
Post Your Comments