08 August Sunday
കെ ശങ്കരനാരായണന്റെ ആത്മകഥ പ്രകാശനം ചെയ്‌തു

എതിര്‍ശബ്‌ദങ്ങള്‍ ഇല്ലാതാക്കുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

പാലക്കാട് > വിയോജിപ്പുകളെയും എതിര്‍ശബ്‌ദ‌ങ്ങളെയും തുറുങ്കിലടച്ചും മറ്റ്‌ വിധത്തിലും ഇല്ലാതാക്കാമെന്ന് ഇപ്പോഴും ചിലര്‍ കരുതുന്നത് പരിതാപകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിയോജിപ്പുകൾകൂടി ചേരുന്നതാണ് ജനാധിപത്യം. ഇപ്പോഴും ചിലർക്കത് മനസ്സിലാകുന്നില്ല. അത്തരം ധാരണകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കോണ്‍​ഗ്രസ് നേതാവും മുന്‍ ​ഗവര്‍ണറുമായ കെ ശങ്കരനാരായണന്റെ ആത്മകഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അനുപമം ജീവിതം' എന്ന ആത്മകഥ പ്രതിപക്ഷനേതാവ് വി ഡി സതീശന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളും ആത്മകഥയിൽ വ്യക്തമായി പറയുന്നു. രാഷ്ട്രീയ വിദ്യാർഥികൾക്കും ചരിത്രവിദ്യാർഥികൾക്കും പുസ്തകം മുതൽക്കൂട്ടാണ്. അദ്ദേഹത്തിന്റെ പല ചിന്താഗതികളും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്‌ ഇന്ദ്രപ്രസ്ഥ ഹാളിൽ നടന്ന ചടങ്ങ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്‌തു.

വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷനായി. ശശി തരൂർ എംപി പുസ്തകം പരിചയപ്പെടുത്തി. സ്‌പീക്കർ എം ബി രാജേഷ്, മന്ത്രി കെ കൃഷ്ണൻകുട്ടി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം എംപി, ബെന്നി ബഹനാൻ എംപി, എം കെ രാഘവൻ എംപി, എ കെ ബാലൻ, എം എം ഹസ്സൻ, കെ ബാബു എംഎൽഎ, വി എസ് വിജയരാഘവൻ, കെ ഇ ഇസ്‌മയിൽ, എൻ എൻ കൃഷ്ണദാസ്, പി ഉണ്ണി, സി എൻ വിജയകൃഷ്ണൻ, എൻ ശിവരാജൻ, ഡോ. കെ ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഷാഫി പറമ്പിൽ എംഎൽഎ സ്വാഗതവും അനുപമ അജിത് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top