
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിബിഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതികള്‍ അവര്‍ക്ക് വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ ഗൗനിക്കാറില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
Read Also : ടോക്കിയോ ഒളിമ്പിക്‌സ് നല്‍കിയത് അതിജീവനം എന്ന സന്ദേശം: ജപ്പാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ജഡ്ജിമാര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും, അത്തരം ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പ്രചരിപ്പിച്ചെന്നും സിബിഐ പറയുന്നു. ജഡ്ജിമാര്‍ക്കെതിരെയും കോടതികള്‍ക്കെതിരെയും ഇവരുടെ പല പരാമര്‍ശങ്ങളും അപകീര്‍ത്തികരമായിരുന്നു.
ജഡ്ജിമാരുടെ പല വിധികള്‍ക്കുമെതിരെയാണ് പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പതിമൂന്ന് പേരെയും സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേര്‍ വിദേശത്താണ്. പതിനൊന്ന് പേരുടെയും വിവരങ്ങള്‍ സിബിഐ പരിശോധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍ അടക്കം പരിശോധന നടത്തിയിട്ടുണ്ട്. പല രേഖകളും കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് സിബിഐ ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments