
തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിത ഡോക്ടറെ മർദിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. രാത്രികളിലാണ് മിക്കവാറും അക്രമങ്ങളും നടക്കുന്നത് എന്നതിനാൽ പൊലീസ് എയ്ഡ് പോസ്റ്റ് ആശുപത്രിക്കുള്ളിലുണ്ടാകുന്നത് അത്യാവശ്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
Read Also : സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ലൈംഗിക അടിമകളാക്കുന്നു
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ പിടികൂടി ആശുപത്രി സുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തിലടക്കം എഫ്‌ഐആർ തയാറാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു .
Post Your Comments