
കാബൂള്‍: അഫ്ഗാന് സേനയെ വിറപ്പിച്ച് അതിവേഗം കുതിപ്പുതുടര്‍ന്ന് താലിബാന്‍. വെള്ളിയാഴ്ച നിംറോസ് തലസ്ഥാനമായ സരഞ്ജ്, ജൗസ്ജാനിലെ ഷെബര്‍ഗാന്‍ പട്ടണങ്ങള്‍ പിടിച്ച താലിബാന്‍ കുണ്ടുസിലും മുന്നേറുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരം വീഴുന്നതോടെ അഫ്ഗാന് സേനയുടെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമാകും. പട്ടണത്തിന്‍റെ പ്രധാന ചത്വരം താലിബാന്‍ നിയന്ത്രണത്തിലായതായാണ് സൂചന. താലിബാനെതിരെ ബോംബാക്രമണം നടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും വിജയം കാണുമോയെന്ന ആശങ്ക ശക്തമാണ്. കുണ്ടുസിനു പിറകെ മറ്റു പ്രവിശ്യകള്‍ കൂടി പിടിക്കാനാണ് താലിബാന്‍ നീക്കം.
അതിനിടെ, അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വ്യോമസേന പൈലറ്റിനെ താലിബാന്‍ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തി. അമേരിക്കന്‍ സേന പരിശീലനം നല്‍കിയ വൈമാനികരെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് താലിബാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ ബ്ലാക് ഹോക് ഹെലികോപ്റ്ററുകളുള്പെടെ പറത്തുന്നതില്‍ വിദഗ്ധനായിരുന്നു. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് കാബൂളിലെത്തിയത്.
Read Also: ഭീകരാക്രമണം : ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു
എന്നാൽ ആക്രമണം ഭയന്ന് കൂടുതല്‍ സൈനികര്‍ ദൗത്യമവസാനിപ്പിച്ച് പിന്‍വാങ്ങുന്നത് അഫ്ഗാന് സര്‍ക്കാറിന് തിരിച്ചടിയാവുകയാണ്. ഒരുവശത്ത് പ്രവിശ്യകള്‍ക്ക് നേരെ ആക്രമണം കനപ്പിക്കുന്നതിനൊപ്പം വ്യക്തികളെയും ലക്ഷ്യമിടുന്നതാണ് ഔദ്യോഗിക സര്‍ക്കാറിന് കനത്ത തലവേദനയാകുന്നത്.
Post Your Comments