
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
രാജ്യത്ത് വരും മണിക്കൂറുകളില്‍ ഇടിയും മിന്നലും ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ജമാല്‍ അല്‍ ഇബ്രാഹിം പ്രവചിച്ചു. ഏതാനും മണിക്കൂറുകള്‍ കൂടി മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറില്‍ 50 കി.മീയില്‍ വേഗതയുള്ള കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
Read Also : നീരജ് ചോപ്രക്ക് സമ്മാനമായി എക്സ്.യു.വി 700: പ്രഖ്യാപനവുമായി ആനന്ദ് മഹീന്ദ്ര
തീരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത. എന്നാല്‍, ഇത് മഴക്കാലമല്ലെന്നും, ഒക്ടോബര്‍ മുതല്‍ മഴ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ കനത്ത മഴയും, മറ്റിടങ്ങളില്‍ നേരിയ തോതിലും മഴയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റില്‍ നിലവില്‍ ചൂട് കാലാവസ്ഥയാണ്.
Post Your Comments