07 August Saturday
പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി

കൊച്ചി–ലണ്ടൻ വിമാന സർവീസ് 18 മുതൽ; 10 മണിക്കൂർ യാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021

നെടുമ്പാശേരി > കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക്‌ നേരിട്ടുള്ള വിമാന സർവീസ് 18ന് തുടങ്ങും. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്‌. യൂറോപ്പിലേക്ക്‌ നേരിട്ടുള്ള സർവീസ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി.

ഇന്ത്യയെ  റെഡ് പട്ടികയിൽനിന്ന് ആംബെർ പട്ടികയിലേക്ക്‌ ബ്രിട്ടൻ മാറ്റിയതോടെയാണ്  യാത്ര സുഗമമാകുന്നത്.  കേരളത്തിൽനിന്ന് ലണ്ടനിലേക്ക്‌ നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലർച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക്‌ മടങ്ങുമെന്ന്‌ സിയാൽ എംഡി  എസ് സുഹാസ് പറഞ്ഞു.

സിയാൽ ചെയർമാനായ മുഖ്യമന്ത്രിയും ഡയറക്ടർബോർഡും ഇക്കാര്യത്തിൽ പ്രത്യേകതാൽപ്പര്യം എടുത്തിട്ടുണ്ട്. ഒരുവർഷത്തിനുള്ളിൽ കൂടുതൽ രാജ്യാന്തര എയർലൈനുകൾ സിയാലിൽ എത്തുമെന്നാണ് പ്രതീക്ഷ.

കൊച്ചി–--ഹീത്രു യാത്രാസമയം പത്തുമണിക്കൂറാണ്. പുറപ്പെടുന്നതിന് മൂന്നുദിവസംമുമ്പും എത്തിച്ചേരുന്ന ദിവസവും യാത്രക്കാർ കോവിഡ് പരിശോധന നടത്തണം. യുകെയിൽ എത്തി എട്ടാംദിവസം വീണ്ടും പരിശോധന നടത്തണമെന്നും മാർഗനിർദേശത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top