ന്യൂഡൽഹി
അഞ്ച് വർഷത്തിനിടെ രാജ്യത്തെ പ്രമുഖ ഐഐടികളിൽ ബിരുദപഠനം പൂർത്തിയാക്കാനാകാതെ പുറത്തുപോയ വിദ്യാർഥികളിൽ 60 ശതമാനവും സംവരണ വിഭാഗത്തിലുള്ളവര്‍. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ആദിവാസി, പട്ടികജാതി, ഇതര പിന്നോക്കവിഭാഗം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് സാമ്പത്തികപരാധീനതയും വിവേചനവും കാരണമാകുന്നുവെന്ന പരാതി ശരിവയ്‌ക്കുന്നതാണ് ഈ കണക്ക്.
അഞ്ച് വർഷത്തിനിടെ ഗുവാഹത്തി ഐഐടിയിൽനിന്ന് കൊഴിഞ്ഞുപോയ 25 പേരിൽ 88 ശതമാനവും സംവരണവിഭാഗം വിദ്യാര്‍ഥികളാണെന്ന് രാജ്യസഭയിൽ ഡോ. വി ശിവദാസന് വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ മറുപടി നൽകി. ഇവരിൽ 75 ശതമാനവും പട്ടികവിഭാഗം വിദ്യാർഥികള്‍. ഡൽഹി ഐഐടിയില്‍ 2018ൽ ബിരുദം പൂർത്തിയാക്കാനാകാത്ത 10 വിദ്യാർഥികളും സംവരണവിഭാഗക്കാര്‍. മദ്രാസ് ഐഐടിയില്‍ അഞ്ച് വർഷത്തിനിടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 70 ശതമാനവും സംവരണവിഭാഗക്കാര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..