മനാമ
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് അബുദാബിയിലേക്കുള്ള വിമാന സർവീസ് ശനിയാഴ്ച പുനരാരംഭിക്കും. ചെന്നൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്നും സർവീസുണ്ടാകുമെന്ന് ഇത്തിഹാദ് എയർലൈൻസ് അറിയിച്ചു. പത്ത് മുതൽ സർവീസ് ആരംഭിക്കുമെന്നാണ് എയർഇന്ത്യയും ഇത്തിഹാദും നേരത്തേ അറിയിച്ചത്, എന്നാൽ ശനിയാഴ്ചയ്‌ക്കും തിങ്കളാഴ്ച്ചയ്ക്കുമിടയിൽ സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.
യുഎഇയിൽനിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് മാത്രമാണ് പ്രവേശനം. ദുബായ് ഒഴികെയുള്ള എമിറേറ്റിലേക്ക് വരുന്നവർക്ക് ഫെഡറൽ അതോറിറ്റിയുടെ (ഐസിഎ) അനുമതി വേണം. ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) അനുമതിയാണ് വേണ്ടത്.
അബുദാബിയിൽ എത്തുന്നവര്‍ പത്തുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിയണം. ഇക്കാലയളവില്‍ വിമാനത്താവള അധികൃതർ നൽകുന്ന ട്രാക്കിങ് റിസ്റ്റ്ബാൻഡ് ധരിക്കണം. പിസിആർ പരിശോധനയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..