Latest NewsNewsWomenFashionBeauty & StyleLife Style

പുരികത്തിന്റെ കട്ടി കൂട്ടണോ?: ഇതാ ചില മാർഗങ്ങൾ

ഒരു സ്ത്രീയുടെ മുഖസൗന്ദര്യത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പുരികങ്ങൾ കട്ടിയോടെ ഭം​ഗിയുള്ളതായി കാണാനാണ് എല്ലാ സ്ത്രീകളും ആ​ഗ്രഹിക്കുന്നത്. അതിനായി സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോയി ത്രെഡിങ് ചെയ്യാറുണ്ട്. എന്നാ‌ൽ വീട്ടിലിരുന്ന് തന്നെ പുരിക ഭം​ഗിയുള്ളതും കട്ടിയുള്ളതുമാക്കാൻ സാധിക്കും.പുരികത്തിന്‍റെ കട്ടികൂട്ടി ഭംഗിയോടെ സംരക്ഷിക്കാന്‍ ഇതാ ചില വഴികൾ.

ആവണക്കെണ്ണ

ആവണക്കെണ്ണ ദിവസവും പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയിൽ അൽപം തേൻ ചേർത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാൻ സഹായിക്കും. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ പുരികം കഴുകി കളയുകയും വേണം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നന്നായി പുരികത്തിൽ തേച്ച് പിടിപ്പിക്കുന്നത് ​നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാൻ മറക്കരുത്. പുരികം കൂടുതൽ കറുപ്പ് നിറമാകാൻ മുട്ടയുടെ വെള്ള സഹായിക്കും.

Read Also  :  ‘താലിബാനെ നമ്പാതെ’: മോഹനവാഗ്ദാനങ്ങൾ കേട്ട് അവരുടെ വലയിൽ വീഴരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്

സവാളയുടെ നീര്

സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്‌സിയിലിട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവില്‍ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.

ഒലീവ് ഓയിൽ

പുരികം കൂടുതൽ തിളക്കമുള്ളതാക്കാൻ ഒലീവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. ഒലീവ് ഓയിൽ ഉറങ്ങുന്നതിന് മുമ്പ് പുരികത്തിൽ പുരട്ടുന്നത് ​ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button