
തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണത്തിൽ സംസ്ഥാന സര്‍ക്കാർ നൽകുന്നപിന്തുണയ്ക്ക് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനാവശ്യമായ ഇടപെടലുകള്‍ ദേശീയപാതാ അതോറിറ്റി നടത്തുന്നുണ്ടെന്നും റിയാസ് പറഞ്ഞു. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദ്യ തുരങ്കപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് സമാനമായി എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, എംപി മാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, പിപി സുമോദ് എം എല്‍ എ എന്നിവരെല്ലാം ഒരു ടീമായി രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വിശദമാക്കി.
രണ്ടാം തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയക്രമം നിശ്ചയിക്കുമെന്നും മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗവും കൃത്യമായ ഇടവേളകളില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാത നിര്‍മാണം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments