മൂന്നാർ
ലോക്ക്ഡൗൺ നിയന്ത്രണം ഇളവുചെയ്‌തതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവുതുടങ്ങി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നുണ്ട്.
ദീർഘനാളുകൾക്കുശേഷം കേരള ഹൈഡൽ ടൂറിസം, ഡിടിപിസി എന്നിവ അണക്കെട്ടുകളിൽ ബോട്ടിങ് പുനരാരംഭിച്ചു. മാട്ടുപ്പെട്ടി സന്ദർശിച്ചവരിൽ ഭൂരിഭാഗവും ബോട്ടിങ്ങിനുശേഷമാണ് മടങ്ങിയത്. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ ഒമ്പതുമുതൽ പ്രവേശനം അനുവദിക്കും. ടൂറിസം അനുബന്ധമേഖലകളും പ്രതീക്ഷയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..