Latest NewsNewsIndia

BREAKING – ഒരു വാക്സിൻ കൂടി: ജോണ്‍സണ്‍ & ജോണ്‍സണ് ഇന്ത്യയിൽ അനുമതി

ന്യൂഡല്‍ഹി: ജോണ്‍സണ്‍ & ജോണ്‍സന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ചിരിക്കുന്നത്.

Also Read: ഐഎസിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം: തെളിവുകൾ നിരത്തി കേന്ദ്ര സൈബര്‍ പട്രോളിംഗ്, മലയാളികളുടെ പങ്ക് ഞെട്ടിക്കുന്നത്

ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന് കൂടി അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം അഞ്ചായി. കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാകുന്നതോടെ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്റെ വരവോടെ രാജ്യത്തെ വാക്‌സിനേഷന് വേഗം കൂടും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button