KeralaNattuvarthaLatest NewsNews

മമ്മൂട്ടിക്കെതിരെ പോലീസ് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാതായി സൂചന

ചടങ്ങിൽ ആള്‍ക്കൂട്ടമുണ്ടാക്കി എന്ന കാരണം ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന്‍ മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താകുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കെതിരെയും ചടങ്ങ് സംഘടിപ്പിച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി ഉൾപ്പെടെയുള്ളവർ. ചടങ്ങിൽ ആള്‍ക്കൂട്ടമുണ്ടാക്കി എന്ന കാരണം ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കിലും ഇവര്‍ എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു നടന്മാര്‍ക്ക് ചുറ്റും ആളുകൂടിയത്. അതേസമയം, നടന്മാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം ആളുകൾ കൂട്ടം കൂടിയെന്ന് പോലീസ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button