05 August Thursday

അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച്‌ കർണാടകം

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

പാണത്തൂർ ചെമ്പേരി ചെക്ക് പോസ്റ്റിൽ കർണാടക പൊലീസ് 
സ്ഥാപിച്ച ബാരിക്കേഡ്‌

രാജപുരം > അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് പരിശോധന കർശനമാക്കി. കുട്ടികൾക്ക് ഉൾപ്പെടെ  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ബട്ടോളി ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ ആന്റിജൻ പരിശോധന നിർത്തി.
 
പാണത്തൂരിൽ നിന്നും മടിക്കേരി, ബാഗമണ്ഡല, മൈസൂർ, ബാംഗളൂരു എന്നിവടങ്ങളിലേക്ക് പോകുന്നവരെ കർണാടക അതിർത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരിൽ നിന്നും സുള്ള്യ, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകുന്നവരെ  ബട്ടോളി ചെക്ക് പോസ്റ്റിന് സമീപത്തും തടഞ്ഞാണ്‌ പരിശോധന. 
ബട്ടോളിയിൽ  ആന്റിജൻ പരിശോധന കേന്ദ്രം നിർത്തിയതോടെ ബുധനാഴ്‌ച ഇതുവഴി പോയവരെ  മടക്കി അയച്ചു.
 
ആദ്യ ദിവസം യാത്രക്കാർക്ക് ചില ഇളവുകൾ നൽകിയിരുന്നെങ്കിലും ബുധനാഴ്‌ച കർശനമാക്കി. 
സുള്ള്യയിലേക്കും മറ്റും പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ തിരിച്ച് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top