KeralaNattuvarthaLatest NewsNewsIndia

പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല്‍ വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍

പാഠപുസ്തകങ്ങളിൽ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടി ഇനീഷ്യല്‍ ചേര്‍ക്കും

ചെന്നൈ: പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടി ഇനീഷ്യല്‍ ചേര്‍ക്കാൻ സർക്കാർ തീരുമാനിച്ചു.

ഇത് സംബന്ധിച്ച് പ്രസിദ്ധീകരണ വകുപ്പിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മാതൃകയെന്ന നിലയില്‍ പാഠപുസ്തകത്തിൽ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുമ്പോൾ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം എന്ന് സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button