05 August Thursday

തമിഴ് പാഠപുസ്തകങ്ങളില്‍ ഇനി ജാതിവാലുള്ള പേരുകളുണ്ടാവില്ല; മാറ്റത്തിനൊരുങ്ങി എം കെ സ്റ്റാലിന്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

ചെന്നൈ>  തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍.പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് തീരുമാനം.

തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി.ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാനും, മാതൃകയെന്ന നിലയില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടുമാണ് പുതിയ തീരുമാനം.

എം ജി ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം ജി ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top