വാളയാർ> കേരള‐ തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് പൊലീസ്. വാളയാറിൽ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതിർത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന.
അതേസമയം കേരളത്തിൽനിന്നുള്ള വിമാനയാത്രക്കാർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും യാത്രക്ക് ഉപയോഗിക്കാം.
തമിഴ്‌നാട്ടിലേക്ക് കടക്കണമെങ്കിൽ രണ്ട്‌ഡോസ് കോവിഡ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.വ്യോമ, കടൽ, റെയിൽ, റോഡ് മാർഗ്ഗം തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയിരിക്കണമെന്നുമാണ് നിർദേശം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..