Latest NewsNewsIndia

‘ഞാന്‍ അന്ധവിശ്വാസിയല്ല, ദൈവവിശ്വാസിയാണ്’: യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ലക്‌നൗ: അന്ധവിശ്വാസങ്ങളോട് യോജിപ്പില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനൊരു ദൈവവിശ്വാസിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ദ ഹിന്ദു’വിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Also Read: താലിബാൻ വിഷയത്തിൽ പ്രതികരിക്കാൻ മനസ്സില്ല, ഈ കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല: ശ്രീജ നെയ്യാറ്റിൻകര

‘പൂജ ചെയ്യുകയെന്നാല്‍ അത് വ്യക്തിപരമായ വിശ്വാസമാണ്. നിങ്ങള്‍ക്ക് എന്റെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ അധികാരമില്ല. നിങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ എനിക്കും അധികാരമില്ല. നോയിഡയില്‍ പോകുന്ന മുഖ്യമന്ത്രിമാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അത്തരം കാര്യങ്ങളൊന്നും എന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല’ – യോഗി ആദിത്യനാഥ് പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ പിന്തുടര്‍ന്നാല്‍ സ്വര്‍ഗം ലഭിക്കുമെങ്കില്‍ ആ സ്വര്‍ഗത്തില്‍ തനിയ്ക്ക് വിശ്വാസമില്ലെന്ന് .യോഗി ആദിത്യനാഥ് വ്യക്തമാക്കി. സ്വന്തം കര്‍മ്മത്തിലൂടെയാണ് പാരിതോഷികം നേടേണ്ടതെന്ന് പറഞ്ഞ അദ്ദേഹം താന്‍ നോയിഡ സന്ദര്‍ശിച്ചതിന് ശേഷം ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button