
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. പോലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെ സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.
സന്ധ്യക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡിജിപി റാങ്കും സീനിയറായ സന്ധ്യക്ക് എഡിജിപി റാങ്കും എന്ന രീതിയിലായപ്പോള്‍ ആണ് ഈ സംഭവം.ബി.സന്ധ്യ ഡിജിപിയായാലും ഫയര്‍ഫോഴ്സ് മേധാവിയായി തുടരും.
Post Your Comments