Latest NewsNewsMobile PhoneTechnology

ഫോട്ടോയും വീഡിയോയും കണ്ടാൽ ഉടന്‍ ഡിലീറ്റ് ആകും: പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒണ്‍സ്. ഇത്തരത്തില്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാര്‍ മെസ്സേജ് ആക്കാനും സാധിക്കില്ല.

Read Also  :  കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴി ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

ഫോട്ടോയും ചിത്രങ്ങളും ഫോണ്‍ ഗാലറിയില്‍ സേവ് ആകില്ലയെന്ന് വാട്‌സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഫീച്ചര്‍ ഈയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button