04 August Wednesday

ബോക്‌സിങ്ങിൽ ലവ്‌ലീനയ്‌ക്ക്‌ വെങ്കലം; ഇന്ത്യയ്‌ക്ക്‌ മൂന്നാം മെഡൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ലവ്‌ലീന ബൊ‌ർഗോഹെയിൻ . photo twitter

ടോക്യോ >  ഇടികൂട്ടിൽ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ വെങ്കലം. വനിതകളുടെ ബോക്‌സിങ്‌ 69 കിലോ ഗ്രാം വിഭാഗത്തിൽ ലവ്‌ലീന ബൊ‌ർഗോഹെയിനിലൂടെയാണ്‌ രാജ്യത്തിന്റെ മൂന്നാം മേഡൽ നേട്ടം. സെമിയിൽ തുർക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനസ്‌ സുർമിനെലിയോടാണ്‌ പരാജയപ്പെട്ടതോടെയാണ്‌ വെങ്കലം ഉറപ്പിച്ചത്‌. സ്‌കോർ 5–-0.

പരിചയ സമ്പത്തിന്റെ കരുത്തിൽ റിങിലിറങ്ങിയ ബുസെനസിനോട്‌ പിടിച്ചുനിൽക്കാൻ ലവ്‌ലീനയ്‌ക്കായില്ല. ഇന്ത്യയ്‌ക്കായി ബോക്‌സിങ്ങിൽ വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം മെഡൽ നേടുന്ന താരമായി ലൊവ്‌ലീന.

അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിത കൂടിയാണ്‌ ലവ്‌ലീന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top