04 August Wednesday

പൊരുതി തോറ്റു; ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമിയിൽ പുറത്ത്‌, അർജന്റീനയ്‌ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

Photo courtesy/ Hockey India Twitter

ടോക്യോ > ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ചരിത്ര ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതകൾക്ക്‌ നിരാശ. സെമി ഫൈനലിൽ ലോക രണ്ടാം റാങ്കുകാരായ അർജന്റീനയോട്‌ 2 -1 പരാജയപ്പെട്ടു. ക്വാർട്ടറിൽ മൂന്ന്‌ വട്ടം ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്ത ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ പൊരുതി കളിച്ചെങ്കിലും ജയിക്കാനായില്ല.

ആദ്യം ഇന്ത്യയ്‌ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ലക്ഷ്യം കണ്ടെങ്കിലും അര്‍ജന്റീനയ്‌ക്ക് വേണ്ടി നായിക മരിയ നോയല്‍ ബരിയോനുവേനോ ഇരട്ട ഗോളുകള്‍ നേടി വിജയശില്‍പ്പിയായി. ഇതോടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്‌നം തകര്‍ന്നു. ഒരു ​ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ​ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top