KeralaLatest NewsNews

അഞ്ചുവര്‍ഷം മുമ്പ് വി. ശിവന്‍കുട്ടി നടത്തിയ വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വി.വി രാജേഷ്

ആ സ്വര്‍ണ മോതിരം എവിടെ ശിവന്‍കുട്ടി എന്ന് ചോദ്യം

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതോടെ വി.ശിവന്‍കുട്ടിയ്‌ക്കെതിരെയാണ് ഇപ്പോള്‍ രാഷ്ട്രീയ ഒളിയമ്പുകള്‍. അഞ്ചുവര്‍ഷം മുമ്പ് ശിവന്‍കുട്ടി നടത്തിയ വെല്ലുവിളിയെ പരിഹസിച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 25 സീറ്റുകള്‍ നേടിയാല്‍ ഒരു സ്വര്‍ണ്ണ മോതിരം നല്‍കാമെന്നാണ് ശിവന്‍ കുട്ടി അന്ന് വെല്ലുവിളിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, അന്നു വെല്ലുവിളിച്ച ശിവന്‍കുട്ടി മോതിരം നല്‍കിയില്ല. തന്റെ ഒരു വിരല്‍ ഒഴികെ എല്ലാ വിരലും മേതിരം ഇടാനായി ഒഴിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ ശിവന്‍കുട്ടി ആ വെല്ലുവിളി ഏറ്റെടുക്കണമെന്നും വിവി രാജേഷ് പറഞ്ഞു. അതോ ആ വെല്ലുവിളി ശിവന്‍കുട്ടി മറന്നുപോയോയെന്നും അദേഹം ചോദിച്ചു.

Read Also :താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം, നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു

നേമം നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ മനസില്‍ നിന്നും ഹൃദയത്തില്‍ നിന്നും ശിവന്‍കുട്ടിയുടെ സ്ഥാനം രാഷ്ട്രീയമായി ഇല്ലാതാക്കുമെന്നു ബിജെപി പറഞ്ഞു. പൂജപ്പുരയില്‍ പോലീസ് അകമ്പടിയോടെ വന്ന് ചായകുടിച്ചിട്ട് വീമ്പിളക്കുന്ന മന്ത്രിയോട് സഹതാപമാണുള്ളതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button