
പാലക്കാട് : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
Read Also : കോവിഡിന് പിന്നാലെ ആര്‍എസ് വി വൈറസും പടരുന്നു : കൂടുതലായി ബാധിക്കുന്നത് കുട്ടികളെ
കൊല്ലം ചടയമംഗലത്തെ ബാങ്കിനുമുന്നില്‍ സമൂഹ അകലം പാലിച്ച് വരിനിന്നവര്‍ക്ക് പിഴ ചുമത്തിയതിനെതിരെ രംഗത്തെത്തിയ ഗൗരിനന്ദയെന്ന വിദ്യാര്‍ഥിനിയോടുള്ള പൊലീസിെന്റ സമീപനവും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫേസ്ബുക്കില്‍ പോലീസുകാർക്കെതിരെ തുടങ്ങിയ എടാവിളി_എന്ന ഹാഷ്ടാഗ് ക്യാമ്പയിനും വൈറലാകുകയാണ്.
ഇപ്പോഴിതാ കടയുടെ മുന്നിൽ നാല് പേർ കൂടിയതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ടിക്കുകയാണ് പോലീസ്. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ ചാമപ്പറമ്പിലാണ് സംഭവം. പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.പി.എം സലീം. നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഞാന്‍
കെ പി എം സലീം
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന്.എന്റെ വാര്‍ഡ് ചാമപ്പറമ്പു തികച്ചും ഒരു കുഗ്രാമം.പേരിനു പോലും ഒരു ബസ് സര്‍വ്വീസ് ഇല്ലാത്ത, ഓട്ടോസ്റ്റാന്‍റ് ഇല്ലാത്ത, മറ്റൊരു നാട്ടുകാരനും ഒരു സാധനം പോലും വാങ്ങാന്‍ വരാത്ത ചാമപ്പറമ്ബിലെ നറുക്കോട് എന്ന ദേശത്ത് വളരെ കുറഞ്ഞ വീടുകള്‍. ആകെയുള്ള 2 പലചരക്കുകടകള്‍.രണ്ട് കടകളിലും കൂടി എന്ത് കച്ചവടം നടക്കും എന്ന് നാം ഒന്ന് ചിന്തിക്കണം.അതില്‍ ഒരു കടക്കാരന് നമ്മുടെ പോലീസുകാര്‍ ഫൈനിട്ട രശീതിയാണ് ചുവടെയുള്ളത്.
നിയമ ലംഘനങ്ങള്‍ക്ക് ശുപാര്‍ശകനായി പൊതുവെ പോലീസ് സ്റ്റേഷനില്‍ പോകാത്ത ഞാനിന്നു പോയി. വാര്‍ദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യര്‍ത്ഥന മാനിച്ചാണ് പോയത്.പലചരക്ക് കടയുടെ സമീപത്ത് നാലു ചെറുപ്പക്കാര്‍ നിന്നു എന്നതാണ് കുറ്റം.(അവര്‍ നിന്നത് ശരിയാണെന്നഭിപ്രായമില്ല).അവര്‍ നിന്നതിന് കടക്കാരനിട്ട ഫൈനാണീ 2000.പല ചരക്ക് സാധനം വിറ്റ് 2000 രൂപ ലാഭം കിട്ടണമെങ്കില്‍ എത്ര ദിവസം കച്ചവടം നടത്തണം ഈ നാട്ടില്‍ പുറത്തുകാരന്‍ എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഒരു അഞ്ഞൂറു രൂപ വാങ്ങിയാല്‍ പോലും വലിയ പിഴയാകുമായിരുന്നിടത്താണ് FIR ഇട്ട് രണ്ടായിരം വാങ്ങിയത്.സത്യം പറഞ്ഞാല്‍ ഇടനെഞ്ച് പൊട്ടിപ്പോയി അയാളുടെ ദയനീയാവസ്ഥയോര്‍ത്ത്.ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകള്‍ ചെയ്യുന്നത്.2000 ഫൈനിട്ട പോലീസുകാരനും ഒരുപക്ഷെ നിസഹായനായിരിക്കാം.മുകളിലെ ഏമാന്‍മാരുടെ ഉത്തരവുകളനുസരിക്കാനേ അയാള്‍ക്കു നിര്‍വ്വാഹമുള്ളൂ.
പക്ഷെ ഒന്നു പറയാം.സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത്.കോടികള്‍ കട്ടുമുടിച്ചവര്‍ ഒരു രൂപ പോലും പിഴ നല്‍കാതെ വിലസുന്ന നാട്ടിലാണിതെല്ലാം എന്നോര്‍ക്കുമ്ബോള്‍ അറിയാതെ പറഞ്ഞു പോകുന്നു നാണക്കേടേ നിന്റെ പേരോ ………
ഞാൻ കെ പി എം സലീം✍️..(തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന്…
Posted by Muslim Youth League on Monday, August 2, 2021
Post Your Comments