03 August Tuesday

വിവാഹിതനൊപ്പം ബൈക്കില്‍ യാത്രചെയ്ത വിധവയുടെ തല മുണ്ഡനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

അഹമ്മദാബാദ് > ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ വ്യക്തിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ​ഗുജറാത്തില്‍ മുപ്പതുകാരിയായ വിധവയുടെ തല മുണ്ഡനംചെയ്തു. സബര്‍കാന്ത ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സഞ്ചേരി ജില്ലയില്‍ നാല് കുട്ടികളുമായി താമസിക്കുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച ബാങ്കില്‍ പോയിവരികയായിരുന്ന യുവതിക്ക് അക്രമികളില്‍ ഒരാളുടെ സഹോദരീ ഭര്‍ത്താവ് ലിഫ്റ്റ് നല്‍കിയിരുന്നു. ബൈക്കില്‍ വരികയായിരുന്ന ഇവരെ  അക്രമികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ഇരുവരുടെയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top