02 August Monday

സഹകരണ മേഖലയെ 
സംശയ നിഴലിലാക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


തിരുവനന്തപുരം
കരുവന്നൂർ സഹകരണ ബാങ്ക്‌ ക്രമക്കേട് മുൻനിർത്തി സഹകരണ മേഖലയെ സംശയ നിഴലിലാക്കുന്നത്‌  ദുഷ്ടലാക്കോടെയാണെന്ന്‌ കേരള ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ യോഗം.  ക്രമക്കേട്‌ നീതികരിക്കാനാകില്ല. ജനങ്ങളുടെ വിശ്വാസം കണക്കിലെടുത്ത് ഒരു രൂപപോലും നഷ്ടപ്പെടാതെ സംരക്ഷിക്കണം. ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകണം.

നിക്ഷേപകരുടെ താൽപ്പര്യ സംരക്ഷണത്തിന്‌ സഹകരണമേഖല ഒറ്റക്കെട്ടായി നിൽക്കും. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്ക്‌ മാതൃകയാണ്. ജനത്തെ ഭയപ്പെടുത്തി നിക്ഷേപം പിൻവലിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ അപകടത്തിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ്‌ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top