02 August Monday

‘സെയിന്റ് കൊറോണ’യുടെ 
പൂർണകായ പ്രതിമ കൊല്ലത്ത് ; ഏഷ്യയിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


കൊല്ലം
ഏഷ്യയിൽ സെയിന്റ് കൊറോണയുടെ ആദ്യത്തെ പൂർണകായ പ്രതിമ കൊല്ലത്ത് സ്ഥാപിച്ചു. കൊല്ലം രൂപതയാണ് സെയിന്റ് കൊറോണയുടെ രൂപക്കൂട് ബിഷപ്‌ ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. ക്രിസ്തുവിന്റെ മരണശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ മതത്തെ റോമൻ സാമ്രാജ്യത്വം അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ച സൈനികൻ വിക്ടർ ഉൾപ്പെടെ പീഡിപ്പിക്കപ്പെട്ടു. ഇതിനെ ചോദ്യംചെയ്തു താൻ ഒരു ക്രിസ്ത്യനാണെന്നു വിളിച്ചുപറഞ്ഞ പതിനാറുകാരിയായ വിക്‌ടറിന്റെ ഭാര്യ കൊറോണയെ റോമൻ സാമ്രാജ്യത്വം അതിക്രൂരമായി വധിക്കുകയായിരുന്നു. അന്നത്തെ റോമൻ ചക്രവർത്തി കൊറോണയുടെ രണ്ടു കാലുകൾ രണ്ടു പനകൾ വളച്ച് അതിൽ കെട്ടി നൂത്തുവിടുകയായിരുന്നു. ശരീരം രണ്ടായി പിളർന്നാണ് കൊറോണയുട അന്ത്യമെന്ന്‌ സഭാ രേഖകൾ വ്യക്‌തമാക്കുന്നു. അവരുടെ സ്മരണാർഥമാണ്‌ പൂർണകായ പ്രതിമ സ്ഥാപിച്ചതെന്നും ഇത്‌ ഏഷ്യയിൽ തന്നെ ആദ്യത്തേത്‌ ആണെന്നും കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.

മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷി പട്ടികയിൽ കൊറോണ ഇടം നേടിയിരുന്നു. പോപ്പുലർ അക്ലമേഷനായി പിന്നീട് നാലാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ചു. പൂർണ സൂര്യഗ്രഹണ സമയത്ത്‌ സൂര്യനു ചുറ്റുമുള്ള പ്രഭാവലയത്തെയാണ് ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന്‌ അറിയപ്പെട്ടിരുന്നത്. രക്തസാക്ഷി കൊറോണയുടെ തിരുശേഷിപ്പ് ജർമനിയിലെ ആച്ചനിൽ സൂക്ഷിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top