01 August Sunday

‘സഹജീവനം’ പദ്ധതി നാളെമുതൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

തിരുവനന്തപുരം > ഭിന്നശേഷീസൗഹൃദ കേരളത്തിനുള്ള സുപ്രധാന ചുവടുവയ്‌പായ  സാമൂഹ്യനീതി വകുപ്പിന്റെ   "സഹജീവനം' പദ്ധതി തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  ഉദ്‌ഘാടനംചെയ്യും. സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.

സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ പദ്ധതി. വിദ്യാഭ്യാസം, തദ്ദേശ ഭരണം, ആരോഗ്യം, വനിതാ -ശിശു വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ "സഹജീവനം'  സഹായ കേന്ദ്രങ്ങൾ  മുഴുവൻ ബ്ലോക്കിലുമാണ്‌ ആരംഭിക്കുന്നത്‌. ഭിന്നശേഷിക്കാർക്ക് സർക്കാരിന്റെ വാതിൽപ്പടി സേവനവും കുടുംബത്തിന്‌ മാനസിക പിന്തുണയും അവശ്യസേവനങ്ങളും ലഭ്യമാക്കുന്നതിനാണ്‌ പദ്ധതിയെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top