KeralaNattuvarthaLatest NewsNewsIndia

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്: മന്ത്രി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും

കണ്ണൂര്‍: കാമുകന്റെ വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കും. എകെജി ഹോസ്പറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുമെന്നാണ് സൂചകൾ. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.

Also Read:കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ക്രൂരത : കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം ശക്തമാകുന്നു

മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിലിന്‍റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

അതേസമയം, കൊലപാതകവും തുടർന്നുണ്ടായ ആത്മഹത്യയുമെല്ലാം വലിയ ഞെട്ടലോടെയാണ് കേരളം കണ്ടു തീർക്കുന്നത്. ഒരു പ്രണയം എങ്ങനെയാണ് കൊലപാതകത്തിലേക്ക് നീളുക എന്ന് തുടങ്ങി കൊലയാളിയെ ന്യായീകരിക്കുന്നതിലേക്ക് വരെ പല ചർച്ചകളും നീളുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button