
കോഴിക്കോട്: കല്ലായിയിലെ റെയിൽവേ പാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അസീസിൻ്റെ വീട്ടിൽ വിവാഹാഘോഷത്തിനായി എത്തിച്ച പടക്കങ്ങളുടെ ബാക്കിയായിരുന്നു റെയിൽവേ പാളത്തില്‍ കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇന്നലെ റെയില്‍വേ പാലത്തിന് സമീപമുള്ള ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഐസ്ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ്, റെയില്‍വേ സംരക്ഷണ സേന, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
Post Your Comments