തിരുവനന്തപുരം> അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെ എസിനേയും സിനിമാതാരം സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രചോദനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെ എസ് എന്ന് ശിവന്‍ കുട്ടി പറഞ്ഞു.
വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടരുന്ന അമ്മുവിന്റെ പഠനത്തോടുള്ള താല്‍പര്യവും അര്‍പ്പണമനോഭാവവും ഏവരേയും ആവേശഭരിതരാക്കുമെന്നും മന്ത്രി പറഞ്ഞു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സ്വരാജ് സിനിമാ തിരക്കുകള്‍ക്കിടയിലാണ് പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്വരാജ്.
മമ്മൂട്ടി നായകനായ പുത്തന്‍പണം, മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാത,ഇന്ദ്രജിത്ത് നായകനായ താക്കോല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് ഈ കിളിമാനൂരുകാരന്‍ ചെയ്തിട്ടുള്ളത്. 'നോട്ടീസ് വണ്ടി' എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വരാജിന് ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..