തിരുവനന്തപുരം
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്‌ച തിരുവനന്തപുരത്ത് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
എഎവൈ (മഞ്ഞ) വിഭാഗത്തിന് 31, ആഗസ്‌ത് രണ്ട്, മൂന്ന് തീയതിയിലും പിഎച്ച്‌എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്‌ത് നാല് മുതൽ ഏഴ് വരെയും എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്‌ത് ഒമ്പത് മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്‌ത് 13 മുതൽ 16 വരെയുമാണ് വിതരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..