30 July Friday

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ന്യൂഡല്‍ഹി>  സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.

2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.മേയ് 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷകള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

 results.nic.in
cbseresults.nic.in
  cbse.nic.in

എന്നീ വെബ്സൈറ്റുകളില്‍  പരീക്ഷാ ഫലം ലഭ്യമാകും.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top