02 August Monday

ചരിത്രത്തിലാദ്യം; ഒളിമ്പിക്‌സ്‌ വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ, ഓസ്‌ട്രേലിയയെ അട്ടിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

Photo Credit: Twitter/TeamIndia

ടോക്യോ > ഒളിമ്പിക്‌സ്‌ വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ഓസ്‌ട്രേലിയയെ ഒരു ഗോളിനാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്‌. ആദ്യമായാണ്‌ ഇന്ത്യൻ വനിതാ ടീം ഒളിമ്പിക്‌സ്‌ ഹോക്കിയിൽ സെമിയിൽ എത്തുന്നത്‌. ഗുർജിത്​ കൗർ നേടിയ ഏക ഗോളിലാണ്‌ ഇന്ത്യയുടെ ജയം.

ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്‌സിൽ കളിക്കുന്ന ഇന്ത്യ പരാജയപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top