30 July Friday

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ : സുനിൽ നായിക്കിനെ 
ഇന്ന്‌ ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


കാസർകോട്‌
മഞ്ചേശ്വരത്ത്‌ ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരായ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്ക്ക്‌ കോഴ നൽകിയ കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌ വെള്ളിയാഴ്‌ച അന്വേഷകസംഘത്തിനുമുന്നിൽ ഹാജരാകണം. ചൊവ്വാഴ്‌ച ഹാജരാകാത്തതിനാൽ വീണ്ടും നോട്ടീസ്‌ നൽകുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. കോഴ നൽകി തെരഞ്ഞടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ സുരേന്ദ്രനാണ്‌ ഒന്നാം പ്രതി.

തന്നെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി ബിജെപി ഓഫീസിലെത്തിച്ച്‌  ഭീഷണിപ്പെടുത്തിയാണ്‌ പത്രിക പിൻവലിപ്പിച്ചതെന്ന്‌ സുന്ദര മൊഴി നൽകിയിരുന്നു. 15 ലക്ഷം രൂപയും വീടും കർണാടത്തിൽ വൈൻ ഷോപ്പും വാഗ്‌ദാനംചെയ്‌തു. തട്ടിക്കൊണ്ടുപോയതും രണ്ടരലക്ഷം രൂപ നൽകിയതും സുനിൽ നായിക്കും സംഘവുമാണ്‌. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ കെ മണികണ്‌ഠ റൈ, ജനറൽ സെക്രട്ടറി മുരളീധര യാദവ്‌ എന്നിവരെ ചോദ്യംചെയ്‌തു. സുരേഷ്‌ നായിക്‌, ബാലകൃഷ്‌ണ ഷെട്ടി എന്നിവരെയും ചോദ്യം ചെയ്തശേഷം കെ സുരേന്ദ്രനെ ചോദ്യംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top