KeralaLatest News

ശബരിമലയിലെ വരുമാനം ഇല്ലാതായതോടെ വഴിപാട് നിരക്ക് കുത്തനെ കൂട്ടി ദേവസ്വം ബോര്‍ഡ്, കോവിഡ് മൂലമെന്ന് വിശദീകരണം

മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാന ശ്രോതസ്.

കൊച്ചി: ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് വിശദീകരണം. നിരക്ക് വര്‍ധനയുടെ ശുപാര്‍ശ ഉടന്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്നു മനോരമ റിപ്പോർട്ട് ചെയ്യുന്നു. പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുളളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പടെ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വഴിപാടുകളുടെ നിരക്ക് വര്‍ധന.

അര്‍ച്ചന മുതല്‍ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റേത് മുപ്പത്തിയഞ്ചില്‍ നിന്നു അന്‍പതായും കൂടും. എല്ലാ വഴിപാടുകളുടെയും നിരക്ക് ശരാശരി അഞ്ചു രൂപമുതല്‍ ഇരുപതു രൂപവരെ വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ നീക്കം. നിരക്ക് വര്‍ധനെയപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ദേവസ്വം കമ്മിഷണര്‍ അധ്യക്ഷനായ കമ്മിറ്റിയുടെതാണ് ശുപാര്‍ശകള്‍. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാന ശ്രോതസ്.

എന്നാൽ യുവതിപ്രവേശന വിവാദങ്ങളും കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ കാര്യമായ വരുമാനം കിട്ടിയില്ല. മാസ പൂജ സമയയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button