02 August Monday

VIDEO - പരാതിക്ക് 18 ദിവസത്തിനുള്ളില്‍ പരിഹാരം: മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച് സംരംഭകന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

സ്വര്‍ണ്ണാഭരണ നിര്‍മാണ വ്യവസായിയായ എം.എം. ഷംസുദീന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനൊപ്പം

കൊച്ചി> മീറ്റ് ദ മിനിസ്റ്റര്‍ വ്യവസായ പരാതി പരിഹാര അദാലത്തിലൂടെ 18 ദിവസത്തിനുള്ളില്‍ സംരംഭം പുനരാരംഭിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ സ്വര്‍ണ്ണാഭരണ നിര്‍മാണ വ്യവസായിയായ എം.എം. ഷംസുദീന്‍. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണ്ണാഭരണ നിര്‍മാണ യൂണിറ്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാകുന്നില്ലെന്ന പരാതിയുമായാണ് ഇദ്ദേഹം കഴിഞ്ഞ മാസം 15 ന് വ്യവസായ വകുപ്പ് മന്ത്രി പി  രാജീവിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്തിനെത്തിയത്.

 
 
അദാലത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ 18 ദിവസങ്ങള്‍ക്കകം മലിനീകരണ നിയന്ത്രണ ബോര്‍ഡ്  നടപടികള്‍ പൂര്‍ത്തിയാക്കുകയും പഞ്ചായത്ത് സംരംഭത്തിന് പ്രവര്‍ത്തനാനുമതി നല്‍കുകയുമായിരുന്നു.  പരാതിയില്‍ അതിവേഗം നടപടി പൂര്‍ത്തിയാക്കാന്‍ സഹായിച്ച വ്യവസായ വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എം.എം. ഷംസുദീന്‍ കളക്ട്രേറ്റില്‍ തിങ്കളാഴ്ച  നടന്ന വ്യവസായ പരാതി പരിഹാര അദാലത്തില്‍   നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top