30 July Friday

രാജി ആവശ്യം ബാലിശം: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


തിരുവനന്തപുരം
നിയമസഭയിലെ പഴയ പ്രതിഷേധത്തിന്റെ പേരിൽ‌ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്നവർ‌ ബാലിശ വാദം‌ ഉയർത്തുകയാണെന്ന്‌‌ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിന്‌ വലിയ നേതൃത്വം കൊടുത്ത വ്യക്തിയാണ്‌ വി ശിവൻകുട്ടി. അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരനും വിപ്ലവകാരിയുമായി രൂപപ്പെടുത്തിയത്‌ വിദ്യാർഥി പ്രസ്ഥാനമാണ്‌.  യുഡിഎഫും കോൺഗ്രസും വിദ്യാഭ്യാസരംഗത്ത്‌ സ്വീകരിച്ച പിന്തിരിപ്പൻ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ കൊടിയ പീഡനത്തിന്‌ അദ്ദേഹം വിധേയനായി. ജീവൻ നഷ്ടപ്പെട്ടാലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം അവശേഷിക്കുമെന്നത്‌ പ്രതിപക്ഷത്തിന്‌ തിരിച്ചറിയാനാകണം.

ശിവൻകുട്ടിയുടെ രാജിവാദമുയർത്തി സിപിഐ എമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ദുർബലപ്പെടുത്താമെന്നത്‌ കേരളത്തിൽ നടപ്പാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top