29 July Thursday

അധ്യാപക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

മേപ്പയൂര്‍> വിരമിച്ച അധ്യാപക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മേപ്പയൂര്‍ കാരയില്‍ മുക്കിലെ പട്ടോനകണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (76), ഭാര്യ കുഞ്ഞിമാത (67)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലകൃഷ്ണന്‍ ചിങ്ങപുരം സികെജി ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും കുഞ്ഞി മാത ഇരിങ്ങത്ത് യു പി സ്‌കൂള്‍ റിട്ട. അധ്യാപികയുമാണ്. ബാലകൃഷ്ണന് കഴുത്തിന് വിറയലും ഭാര്യ അപസ്മാര രോഗിയുമാണ്.രാവിലെ ഏഴരയോടെ ചായ കുടിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിനടുത്തുള്ള വിറക് കൂടയില്‍ ഇരുവരും കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മേപ്പയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മക്കള്‍: അഭിലാഷ് (അധ്യാപകന്‍ കന്നൂര്‍ യുപിസ്‌കൂള്‍) , അഖിലേഷ് .
മരുമകള്‍: രമ്യ (അധ്യാപിക മേപ്പയൂര്‍ എല്‍പിസ്‌കൂള്‍).

ബാലകൃഷ്ണന്റെ ഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ , കുഞ്ഞിക്കണ്ണന്‍, കാര്‍ത്ത്യായനി, പരേതരായ ശ്രീധരന്‍ , രാഘവന്‍ ,മാധവി. കുഞ്ഞി മാതയുടെ സഹോദരങ്ങള്‍: രാജന്‍, സുരേന്ദ്രന്‍ ജാനകി ,നാരായണി, രാധ, ശാന്ത, ,ചന്ദ്രിക, ഗീത.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top