29 July Thursday

ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ്‌ 15 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കൊല്‍ക്കത്ത> കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്റ്റ്‌ 15 വരെ നീട്ടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

അടഞ്ഞ പ്രദേശത്ത് നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ക്ക് 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം വന്ന ദിവസം തന്നെയാണ് നിയന്ത്രണങ്ങളും നീട്ടിയത്.ആഴ്ചയില്‍ അഞ്ച് ദിവസം മെട്രോ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം, ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തില്ല.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top