29 July Thursday

ശബരിമല മേൽശാന്തി നിയമനം: ദേവസ്വം ബോർഡ്‌ നിലപാട്‌ അറിയിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


കൊച്ചി
ശബരിമല മേൽശാന്തി നിയമനത്തിലെ തുടർനടപടികൾ തടയണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് തേടി. എല്ലാ ഹിന്ദുക്കളും മേൽശാന്തി നിയമനത്തിന് അർഹരാണെന്ന് പ്രഖ്യാപിക്കണമെന്നും നിയമനത്തിനായുള്ള വിജ്ഞാപനം വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി  കോട്ടയം മൂലവട്ടം സ്വദേശി സി വി വിഷ്ണുനാരായണനും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ സി ടി രവികുമാറും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വിജ്ഞാപനവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top